ഒമാനിൽ വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ചു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് മോചനം നൽകിയത്. 70 വിദേശികൾക്കുൾപ്പെടെ 229 തടവുകാർക്കാണ് മോചനം നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാർക്ക് മോചനം നൽകിയത്.