മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിക്കാനൊരുങ്ങി ഒമാൻ

മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിക്കാനൊരുങ്ങി ഒമാൻ. വടക്കൻ ബാതിന ഗവർണറേറ്റിലാണ് പുതിയ ഡാമുകൾ പണിയുന്നത്. ജനവാസമേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടുതൽ ചെറുഡാമുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഒമാൻ പദ്ധതിയിടുന്നുണ്ട്. കാർഷിക പദ്ധതികൾ വിപുലമാക്കാനും ഭൂഗർഭജല നിരപ്പ് ഉയരാനും പദ്ധതി സഹായിക്കും. സൊഹാർ, സഹം വിലായത്തുകളിൽ 4 വീതവും ഖബൂറ വിലായത്തിൽ രണ്ടും ഡാമുകളുമാണ് നിർമ്മിക്കുന്നത്.