റുസ്താഖ് ആശുപത്രിയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി

തെക്കൻ ബാതിനയിലെ റുസ്താഖ് ആശുപത്രിയിൽ സന്ദർശകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമാകും രോഗികളെ കാണാൻ അനുവാദം ഉണ്ടാകുക. ഇതും പരമാവധി 15 മിനുട്ട് മാത്രമേ അനുവദിക്കുകയുള്ളു. വൈകിട്ട് 4 മണി മുതൽ 6 വരെ മാത്രമാകും സന്ദർശകർക്ക് പ്രവേശനം ലഭിക്കുക.