4000 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ ഒമാനിൽ നിന്ന് കണ്ടെത്തി

ഒമാനിൽ 4000 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നടത്തിയ പരിശോധനയിലാണ് അമൂല്യ വസ്തുക്കൾ കണ്ടെത്തിയത്. വലിയ കെട്ടിടങ്ങളുടെയും കല്ലറകളുടെയും അവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജനുവരി മാസം തുടക്കം മുതൽ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 70 ഹെക്ടറിലധികം വിസ്തീർണമുള്ള മേഖലയിലാണ് പര്യവേഷണം നടക്കുന്നത്. ലോകത്തിലെ തന്നെ വെങ്കലയുഗ കാലഘട്ടത്തെ കുറിച്ചുള്ള പഠനങ്ങളിൽ പുതിയ കണ്ടെത്തലുകൾ നിർണ്ണായകമാകും.