ഒമാനിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

ഒമാനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മസ്ക്കറ്റ് എക്സ്പ്രസ്‌ വേയിൽ നിസ്‌വ – മസ്ക്കറ്റ് റോഡിലാണ് അപകടമുണ്ടായത്. ചരക്കു കയറ്റി വന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഇത് വഴിയുള്ള ഗതാഗതം സ്തംഭിച്ചിരുന്നു.