സൊഹാർ എയർപോർട്ടിൽ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു

മാസങ്ങൾക്ക് ശേഷം ഒമാനിലെ സൊഹാർ എയർപോർട്ടിൽ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇവിടെ നിന്നും എയർ അറേബ്യയുടെ വിമാനം കഴിഞ്ഞ ദിവസം പുറപ്പെട്ടു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുകൾ ഉണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.