മസ്കറ്റ്: റോയൽ ഓപ്പറ ഹൗസ് മസ്കറ്റ് 2022 – 2023 ലേക്കുള്ള പുതിയ സീസൺ ആരംഭിക്കുന്നു. അൻപതിലധികം പരിപാടികളും ആറ് ഓപ്പറകളും ഒമ്പത് അറബ് കച്ചേരികളും ഉൾപ്പെടെ മൊത്തം തൊണ്ണൂറ് പ്രകടനങ്ങളും സാംസ്കാരിക സംരംഭങ്ങളും അടങ്ങുന്നതാണ് സീസൺ. മൂന്ന് ബാലെ ഷോകൾ, ഒമ്പത് സംഗീതകച്ചേരികൾ, രണ്ട് ജാസ് താരങ്ങൾ, നാല് ലോക സംഗീത ആഘോഷങ്ങൾ, മൂന്ന് ഗംഭീര ഷോകൾ, ഒരു സ്ഥിരവും രണ്ട് താത്കാലിക പ്രദർശനങ്ങളും, കൂടാതെ വിദ്യാഭ്യാസ, ഔട്ട്റീച്ച് ഇവന്റുകളുടെ തുടങ്ങി സമ്പന്നമാണ് ഷെഡ്യൂൾ.