യുകെ യിലേക്കുള്ള ഷെഡ്യുൾഡ് സർവീസുകൾ ഇന്ന് മുതൽ; വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ നിബന്ധനയില്ല

ഒമാനിൽ നിന്നും യുകെ യിലേക്കുള്ള ഷെഡ്യുൾഡ് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി സർവീസുകൾ ഉണ്ടായിരുന്നില്ല. യുകെ യുടെ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും സുൽത്താനേറ്റിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് യുകെ യിൽ എത്തിയതിന് ശേഷം ക്വാറന്റൈനും ഉണ്ടായിരിക്കില്ല