3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒമാനിലെ ആദ്യ യുണിറ്റ് സ്ഥാപിച്ചു

മസ്‌കത്ത്:  സുൽത്താനേറ്റിൽ ആദ്യമായി 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വാണിജ്യ യൂണിറ്റ് ദുക്മിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിച്ചു.നിർമ്മാണ വേഗതയിലൂടെ സമയം ലാഭിക്കാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. സിമന്റ് മെറ്റീരിയൽ ഒരു ഓട്ടോമാറ്റിക് പ്രിന്റർ ഉപയോഗിച്ച് ഒരു സംയോജിത ഘടനയിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ.

ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിൽ സ്ഥാപിതമായ വാണിജ്യ യൂണിറ്റിന്റെ ഉപയോഗം സുൽത്താനേറ്റ് ഓഫ് ഒമാനിൽ ആദ്യമാണെന്ന് ദുക്മിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ചുമതലയുള്ള സിഇഒ എഞ്ചിനീയർ അഹമ്മദ് ബിൻ അലി അകാക്ക് പറഞ്ഞു. മറ്റ് പല സൗകര്യങ്ങളിലും മേഖലകളിലും അനുഭവം സാമാന്യവൽക്കരിക്കാൻ സാമ്പത്തിക മേഖല ഈ പ്രവണതയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.