ഒമാനിൽ 97 പേർക്ക് കൂടി കോവിഡ്; 1287 പേർക്ക് രോഗമുക്തി; 4 മരണം

ഒമാനിൽ കഴിഞ്ഞ 5 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 97 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,866 ആയി. ഇതിൽ 2,99,119 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 1287 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് പുതിയതായി 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ വൈറസ് ബാധിതരായി 4100 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 28 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ ഐസിയുവിലാണ്.