ഒമാനിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് യു.കെ അംഗീകാരം

ഒമാനിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി യുകെ. മസ്ക്കറ്റിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 11 (തിങ്കളാഴ്ച) മുതൽ ഒമാനിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് യുകെയിലേക്ക് യാത്ര ചെയ്യാനാകും. നേരത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടൻ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിന് പുറമെ ബ്രിട്ടനിലെത്തി രണ്ടാം ദിവസം മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്നും എംബസി വ്യക്തമാക്കി.