മസ്‌കറ്റ് നൈറ്റ്‌സിന്റെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ ഗവർണറേറ്റുകൾ സാക്ഷ്യം വഹിക്കുന്ന മോശം കാലാവസ്ഥയെത്തുടർന്ന് ജനുവരി 27 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മസ്‌കറ്റ് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ നൽകിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് പരിപാടികൾ താത്കാലികമായി നിർത്തിവെച്ചത്.

കാലാവസ്ഥ സ്ഥിരത കൈവരിക്കുകയാണെങ്കിൽ, എല്ലാ പ്രവർത്തനങ്ങളും ഇന്ന് പുനരാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.