ജിസിസി കോമൺ മാർക്കറ്റ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സംയുക്ത യോഗം ചർച്ച ചെയ്തു

മസ്‌കത്ത്: ജിസിസി സാമ്പത്തിക, സഹകരണ സമിതിയുടെ 118-ാമത് യോഗത്തിലും വാണിജ്യ സഹകരണ സമിതിയുമായുള്ള സംയുക്ത യോഗത്തിലും വീഡിയോ കോൺഫറൻസിങ് വഴി ഒമാൻ സുൽത്താനേറ്റ്, ധനമന്ത്രാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

നിശ്ചിത സമയപരിധിക്ക് അനുസൃതമായി കസ്റ്റംസ് യൂണിയൻ രൂപീകരിക്കുന്നതിനും ജി.സി.സി കോമൺ മാർക്കറ്റിന് ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിനുമുള്ള ശേഷിക്കുന്ന നടപടികൾ യോഗം ചർച്ച ചെയ്തു. ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്‌സിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

യോഗത്തിൽ മന്ത്രിമാരും അണ്ടർ സെക്രട്ടറിമാരും ജിസിസി സുപ്രീം കൗൺസിൽ 43-ാം സെഷനിൽ പുറപ്പെടുവിച്ച സാമ്പത്തിക തീരുമാനങ്ങൾ അവലോകനം ചെയ്തു.

സാമ്പത്തികമായും സംയുക്ത സഹകരണവുമായിയും ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ശുപാർശകളും കാര്യങ്ങളും യോഗം ചർച്ച ചെയ്തു.

ട്രേഡ് കോ-ഓപ്പറേഷൻ കമ്മിറ്റിയുമായുള്ള സംയുക്ത യോഗത്തിൽ മന്ത്രിമാരും അണ്ടർസെക്രട്ടറിമാരും 154-ാം സെഷനിൽ മന്ത്രിതല സമിതി പുറത്തിറക്കിയ സാമ്പത്തിക തീരുമാനങ്ങൾ ചർച്ച ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ് പങ്കെടുത്തു.