ഒമാനിൽ 21 പേർക്ക് കൂടി കോവിഡ്; 31 പേർക്ക് രോഗമുക്തി; ഒരു മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,999 ആയി. ഇതിൽ 2,99,334 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 25 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ വൈറസ് ബാധിതരായി 4103 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ വൈറസ് ബാധിതരായി 562 പേരാണുള്ളത്. ഇതിൽ 19 പേർ ആശുപത്രികളിലും 6 പേർ ഐസിയുലും ചികിത്സയിലാണ്.