ഒമാനിൽ വിദേശികൾക്ക് സൗജന്യ വാക്സിൻ നൽകിത്തുടങ്ങി

ഒമാനിൽ ​ വി​ദേ​ശി​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സിന്റെ ആ​ദ്യ ഡോ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നാ​വു​ക. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​റ, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ൽ​ വാ​ക്​​സി​ൻ ന​ൽ​കും. ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ നി​ർ​ത്തി​വെ​ച്ച കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെൻറി​ൽ​നി​ന്ന്​ നി​ര​ധി പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. പ​ന്ത്ര​ണ്ട്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഒ​ന്ന്, ര​ണ്ട്​ ഡോ​സ്​ എ​ന്നി​ങ്ങ​നെ വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ക്​​സി​നെ​ടു​ക്കാം. ​പ്രൃ​ത്തി​ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ് സമയം.