വീരമൃത്യു വരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്

പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്‌. വൈശാഖിന്റെ സംസ്‌കാരം ഇന്ന്. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച്‌ കേണല്‍ മുരളി ശ്രീധരന്‍ ഏറ്റുവാങ്ങി. പാങ്ങോട് ക്യാമ്ബ് അഡ്മിന്‍ കമാന്‍ഡന്റാണ് മുരളി ശ്രീധരന്‍. സര്‍ക്കാരിനായി മന്ത്രി എന്‍.ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. എം.പി.കൊടിക്കുന്നില്‍ സുരേഷ്, കളക്ടര്‍ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാങ്ങോട് മിലിറ്ററി ക്യാമ്ബില്‍ ഭൗതിക ദേഹമെത്തിച്ചു.