വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ ഫീസ് വെട്ടിക്കുറച്ചു

മസ്‌കത്ത്: ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ ഫീസ് വെട്ടിക്കുറയ്ക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൂടുതൽ കമ്പനികൾക്ക് അവസരമൊരുക്കി ബിസിനസ് സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനും സർക്കാർ ടെൻഡറുകളിലെ മത്സരക്ഷമത വർധിപ്പിക്കാനുമാണ് ഈ നീക്കം.

ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന പ്രത്യേക ചട്ടങ്ങൾക്കനുസൃതമായാണ് ഈ തീരുമാനം.കൂടാതെ, ടെൻഡറുകളിൽ മത്സരിക്കുന്ന കമ്പനികളെ താൽക്കാലിക ഇൻഷുറൻസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനും മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി.