വാദി അൽ ഹവാസ്ന റോഡ് യാത്രക്കാർക്കായി വീണ്ടും തുറന്നു നൽകി

മസ്‌കത്ത്: അൽ ഖബൂറയിലെ വാദി അൽ ഹവാസ്‌ന റോഡിൽ ഷഹീൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) പരിഹരിച്ച് യാത്രക്കാർക്കായി തുറന്ന് നൽകി. പാതയിലെ 20 സൈറ്റുകളിലെ അറ്റകുറ്റപ്പണികൾ, 60 കിലോമീറ്റർ നീളത്തിലുള്ള നടപ്പാതകൾ നിരപ്പാക്കൽ, ഒൻപത് വാലി ക്രോസിംഗുകൾ, അഞ്ച് സ്ഥലങ്ങളിലായി നിരവധി “ബോക്സ് കൾവർട്ടുകൾ” എന്നിവ നടപ്പാക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.

റോഡ് ഡിസൈൻ മാനുവലിൽ അംഗീകരിച്ച സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ കണക്കിലെടുത്താണ് റോഡ് അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്.

2021 ഒക്‌ടോബർ 3-ന്, മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ സുൽത്താനേറ്റിലെ റോഡുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി.