ഒമാന്റെ തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇന്നും നാളെയും ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്: ഒമാൻ സു​ൽ​ത്താ​നേ​റ്റി​ന്റെ തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ളതായി ഒ​മാ​ൻ കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കാൻ സാധ്യതയുള്ളതായി കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ കാറ്റും ഇ​ടി​മിന്നലുണ്ടാകുമെന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിപ്പിലൂടെ അറിയിച്ചു.

ദോ​ഫാ​ർ, അ​ൽ വു​സ്ത, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 20 മു​ത​ൽ 100 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തും ക​ട​ലി​ൽ പോ​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.