ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ് (20-25) ഒമാൻ സുൽത്താനേറ്റിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വീശുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇത് പൊടിപടലങ്ങളും മേഘങ്ങളും ഉയരുന്നതിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും ഇടയാക്കും.

തീരപ്രദേശങ്ങളിൽ മിക്കയിടത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. സുൽത്താനേറ്റിൽ തിരമാല 2-3 മീറ്റർ വരെ ഉയരുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം കൂട്ടിച്ചേർത്തു.