ഒമാനിലെ ഓരോ ഗവർണറേറ്റുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നു. 10 മില്യൺ റിയാൽ വീതമാകും ഇതിന്റെ ഭാഗമായി ഗവർണറേറ്റുകൾക്ക് ലഭിക്കുക. ഒമാൻ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗവർണറേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ തുക ചെലവഴിക്കണം. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പ്രകാരം 2021-25 കാലയളവിലെ പത്താം പഞ്ചവത്സര പദ്ധയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുന്നത്. അടുത്ത 5 വർഷ കാലം ഓരോ വർഷവും 2 മില്യൺ റിയാൽ വീതം ഗവർണറേറ്റുകൾക്ക് ലഭിക്കും.