കാത്തിരിപ്പുകൾക്കൊടുവിൽ ലോക ട്വന്റി 20 ലോകകപ്പിന് നാളെ ഒമാനിൽ തുടക്കമാകും. അൽ അമീറത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒമാൻ ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന പപ്പുവാ ഗിനിയയെ നേരിടും. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് നാളെ തുടങ്ങുന്നത്. ഈ മത്സരങ്ങളിൽ രണ്ട് പൂളുകളായി ടീമുകൾ മത്സരിക്കും. ഇതിൽ ഓരോ പൂളിലും ഒന്നാമത്തെത്തുന്ന ടീം അവസാന റൗണ്ടിലെ 12 ടീമുകളിലേക്ക് യോഗ്യത നേടും. സൂപ്പർ 12 മത്സരങ്ങൽ ഈ മാസം 23ന് ആകും ആരംഭിക്കുക. നവംബർ 14ന് ദുബായിയിൽ വെച്ചാകും ഫൈനൽ നടക്കുക.