സൗദി-സിറിയ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത് ഒമാൻ

മസ്‌കത്ത്: അറബ് ലോകത്ത് സജീവമായ പങ്കുവഹിക്കുന്നതിനും സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിനും സിറിയയുടെ തിരിച്ചുവരവും പുനരാരംഭവും സംബന്ധിച്ച് പുറത്തിറക്കിയ സൗദി-സിറിയ സംയുക്ത പ്രസ്താവനയെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു.

സിറിയൻ വിദേശകാര്യ മന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനൊടുവിലാണ് ഈ പ്രസ്താവന പുറത്തിറക്കിയത്. ⁧
സൗദിയും സിറിയയും ഇരു രാജ്യങ്ങളും തമ്മിലുള്ള കോൺസുലാർ സേവനങ്ങളും വിമാന സർവീസുകളും പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.