നാല് ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ സജീവമായ കാറ്റിന് സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ നാല് ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങൾ കാറ്റ്, പൊടി, എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന് ഒമാൻ മെറ്റീരിയോളജി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സജീവമായ കാറ്റ് പൊടി, അഴുക്ക്, ചിലപ്പോൾ മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും തിരശ്ചീനമായ ദൃശ്യപരത കുറയുന്നതിനും ഇടയാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മുസന്ദം തീരത്ത് 2.0-2.5 മീറ്ററും ഒമാൻ കടലിന്റെ തീരത്ത് 1.5 മീറ്ററായും കടൽ തിരമാല ഉയരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ചയും സജീവമായ മഴ മേഘങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം പ്രവചിക്കുന്നു, ഇത് ഇടയ്ക്കിടെയുള്ള മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും ഇടയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.