പരമ്പരാഗത വേഷത്തിൽ ഒത്തുചേരൽ : മസ്‌കറ്റിൽ മലയാളികളുടെ വിഷു ആഘോഷം

മസ്‌കറ്റ്: കാർഷിക പുതുവർഷത്തിന്റെ തുടക്കമായ വിഷുവിന് നൂറുകണക്കിനാളുകൾ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ദേവന്മാരുടെ അനുഗ്രഹം തേടി മസ്കത്തിലെ ക്ഷേത്രങ്ങളിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തദവസരത്തിൽ ആശംസകൾ അറിയിച്ചു. സമ്പന്നമായ കാർഷിക പാരമ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഓർമിപ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ ഗൂഢാലോചന നടത്തുന്ന ഛിദ്രശക്തികളെ നിരാകരിക്കാനും ഐക്യപ്പെടാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സന്തോഷം പകരുന്നതിനും ഐക്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ അവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംഷീർ എന്നിവരും വിഷു ആശംസകൾ അറിയിച്ചു. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ദൈവാനുഗ്രഹം തേടി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.