പെരുന്നാൾ: ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ

പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​​ടെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ. ആ​രോ​ഗ്യ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ബ്യൂ​ട്ടി സ​ലൂ​ണു​ക​ളി​ൽ എ​ത്തും. ഇ​തി​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ലും ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർക്കം ന​ട​ത്തു​മ്പോ​ൾ അ​നി​വാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ബാ​ർബ​ർ ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ട​മ​ക​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​തും പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു.

വ​ട​ക്ക​ൻ ശ​ർഖി​യ ഗ​വ​ർണ​റേ​റ്റി​ലെ ഇ​ബ്ര വി​ലാ​യ​ത്തി​ൽ നി​ര​വ​ധി ബാ​ർബ​ർ ഷോ​പ്പു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 133 വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഒ​രു സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾക്ക് മു​ന്ന​റി​യി​പ്പ് ന​ൽകി. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.