ഒമാനിൽ മൂന്ന് ആശുപത്രികൾ കൂടി വരുന്നു

മസ്‌കറ്റ്: അൽ ഷർഖിയ സൗത്ത് ഗവർണറേറ്റിലെ അൽ ഫലാഹ് ഹോസ്പിറ്റൽ, അൽ ഷർഖിയ നോർത്ത് ഗവർണറേറ്റിലെ അൽ നാമ ഹോസ്പിറ്റൽ, അൽ ദഖിലിയ ഗവർണറേറ്റിലെ സമായിൽ ഹോസ്പിറ്റൽ എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ ബോർഡ് സെക്രട്ടേറിയറ്റ് ജനറൽ ടെണ്ടർ ക്ഷണിച്ചു. ഈ ആശുപത്രികളുടെ നിർമ്മാണം ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച രാജകീയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പത്താമത്തെ പഞ്ചവത്സര വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അൽ മുദൈബിയിലെ വിലായത്തിൽ നിർമിക്കുന്ന അൽ നാമ ഹോസ്പിറ്റൽ 115,000 പേർക്ക് സേവനം നൽകും, സമയിൽ ഹോസ്പിറ്റൽ 38,000 പേർക്ക് സേവനം നൽകും. അൽ ഫലാഹ് ഹോസ്പിറ്റൽ, ജലാൻ ബാനി ബു ഹസ്സൻ, അൽ കാമിൽ വൽ വാഫി, ജലാൻ ബാനി ബു അലി എന്നീ വിലായത്തുകൾക്ക് സേവനം നൽകും.

പുതിയ ആശുപത്രികളിൽ പ്രത്യേക വിഭാഗങ്ങൾ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, അത്യാഹിത വിഭാഗങ്ങൾ, സിടി സ്കാൻ, എക്സ്-റേ വിഭാഗങ്ങൾ, മെഡിക്കൽ ലബോറട്ടറികൾ, തീവ്രപരിചരണ വിഭാഗങ്ങൾ, ഡയാലിസിസ് യൂണിറ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.