ഒമാനിൽ കനത്ത മഴ തുടരുമെന്ന് സിഎഎ മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അലേർട്ട് പുറപ്പെടുവിച്ചു. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ അൽ-അഷ്ഖറ മേഖലയിൽ 53 മില്ലി ലിറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് സിഎഎ വ്യക്തമാക്കിയത്.

നിലവിൽ സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, മസ്‌കറ്റിന്റെ ഭാഗങ്ങൾ, അൽ വുസ്ത ഗവർണറേറ്റുകൾ തുടങ്ങിയ പ്രദേശങ്ങളിൽ മഴ പെയ്യുമെന്ന് സി‌എ‌എ അറിയിച്ചു. അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലേക്ക് കാലാവസ്ഥ മോശമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഉടൻ മാറണമെന്നും നീന്താൻ ശ്രമിക്കരുതെന്നും CAA ആളുകൾക്ക് നിർദ്ദേശം നൽകി.