നബി ദിനം: ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ 328 തടവുകാർക്ക് മോചനം അനുവദിച്ചു

ഒമാനിൽ നബി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മോചനം അനുവദിച്ചു. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോചനം നൽകിയിട്ടുള്ളവരിൽ 107 പ്രവാസികളും ഉൾപ്പെടുന്നു. പ്രവാചകന്റെ 1443മത് ജന്മദിനാചരണമാണ് നടക്കാൻ പോകുന്നത്. സുൽത്താനേറ്റിൽ നാളെ (ഒക്ടോബർ 19) നബി ദിനത്തിന്റെ ഭാഗമായ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.