ദീപാവലി: പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്

ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ ആഭരണങ്ങള്‍ പഴയകാലത്തിന്‍റെ ഭംഗിയും പുതിയകാലത്തിന്‍റെശൈലിയും ഉള്‍ച്ചേരുന്നവയാണ്. രൂപകല്‍പ്പനയുടെകാര്യത്തില്‍ പുതിയൊരുതാത്പര്യമുണര്‍ത്താന്‍ കഴിയുന്നവയാണ് ഈ ശേഖരം.

ഇന്നത്തെ വനിതകള്‍ക്ക് അണിയാന്‍ തികച്ചും അനുയോജ്യമായവയാണ് വേധ. പാരമ്പര്യത്തെ സ്വീകരിക്കാനും സാംസ്കാരികമായ കാര്യങ്ങളെ കാത്തുസൂക്ഷിക്കാനും കൈമാറി വരുന്ന ആഡംബര നിക്ഷേപമാകാനും കഴിയുന്നവയാണ് ഈ ആഭരണങ്ങള്‍.

പരമ്പരാഗത രൂപകല്‍പ്പനകള്‍ക്കൊപ്പം നവീനമായ പ്രഷ്യസ്കട്ട്സ്റ്റോണുകളായ റൂബി, എമറാള്‍ഡ്, സഫയര്‍, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ്വേധ ആഭരണങ്ങള്‍. നീണ്ടമാലകള്‍, നെക്ക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിങ്ങനെ നൂറിലധികംവ്യത്യസ്ത രൂപകല്‍പ്പനകളിലായാണ്വേധ ശേഖരം അവതരിപ്പിക്കുന്നത്. കുടുംബങ്ങളിലേയ്ക്ക് ഐശ്വര്യവും പ്രസാദാത്മകതയും സന്തോഷവും എത്തിക്കുന്നതിന് ഉതകുന്നതാണ് കല്യാണ്‍ ജൂവലേഴ്സില്‍നിന്നുള്ളവേധ ആഭരണങ്ങള്‍.

കല്യാണിന്‍റെവ്യത്യസ്തമായ ആഭരണനിരകള്‍ക്കൊപ്പം സവിശേഷമായ വേധ ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ്എക്സിക്യൂട്ടീവ്ഡയറക്ടര്‍ രമേഷ്കല്യാണരാമന്‍പറഞ്ഞു. ഇന്ത്യയുടെ നിറവൈവിധ്യത്തിന്‍റെ നിദാനമായ തിളക്കമാര്‍ന്ന ജെംസ്റ്റോണുകളാലും നാടിന്‍റെ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനകളാലും മനോഹരമാണ്കാലാതീതമായവേധ ശേഖരത്തിലെആഭരണങ്ങള്‍. ഇന്ത്യയുടെ സമ്പന്നമായ കരവിരുതിന്‍റെ പാരമ്പര്യം ആഘോഷമാക്കാനും വേധ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനും പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലിപോലെ മറ്റൊരു അവസരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഉത്സവകാലം കൂടുതല്‍ പ്രകാശപൂര്‍ണമാകാന്‍ കല്യാണ്‍ ജൂവലേഴ്സ്ദീപാവലിഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.സ്വര്‍ണാഭരണങ്ങള്‍ക്ക്പണിക്കൂലിയില്‍ 25 ശതമാനം വരെകാഷ്ബാക്ക് ലഭിക്കും. ഡയമണ്ട്,പ്രഷ്യസ്സ്റ്റോണ്‍, അണ്‍കട്ട് ഡയമണ്ട്ആഭരണങ്ങള്‍ക്ക് 20ശതമാനം വരെയുംകാഷ്ബാക്ക് ലഭിക്കും.കല്യാണ്‍ ജൂവലേഴ്സിന്‍റെയുഎഇയിലെ എല്ലാഷോറൂമുകളിലും നവംബര്‍ 30 വരെ ഈ ഓഫറുകള്‍ ലഭിക്കും.

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ്റേറ്റ്പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക്ചെയ്തദിവസത്തെയോ നിരക്കില്‍കുറവേതാണോഅതായിരിക്കുംവിലയായിഈടാക്കുക. സ്വര്‍ണത്തിന്‍റെവില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും.

ഇന്ത്യയിലെമ്പാടുനിന്നുമുള്ളവിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, ജനപ്രിയമായ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, കരവിരുതാല്‍തീര്‍ത്ത ആന്‍റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ കല്യാണ്‍ ജൂവലേഴ്സിന്‍റെ നിലവിലുള്ള ആഭരണശേഖരങ്ങള്‍ക്ക് പൂരകമാകുന്നതാണ് പുതിയ വേധ ആഭരണങ്ങള്‍. കൂടാതെവൈവിധ്യമാര്‍ന്ന നൃത്തം ചെയ്യുന്ന ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന സിയ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര എന്നിവയും കല്യാണ്‍ ജൂവലേഴ്സില്‍നിന്ന് സ്വന്തമാക്കാം.

നിത്യവും അണിയുന്നതിനും വിവാഹത്തിനും ഉത്സവാവസരങ്ങളിലും അണിയുന്നതിനുമായി നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളിലുള്ള ഒരു ലക്ഷത്തിലധികം ഉത്പന്നങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 148ഷോറൂമുകളിലൂടെ അവതരിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ്എല്ലാസ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റിടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ്വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യംആഭരണങ്ങള്‍ കൈമാറ്റംചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ്മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെമെയിന്‍റനന്‍സ് സൗജന്യമായിചെയ്തുകൊടുക്കും.