ബഹിരാകാശ മേഖലയിൽ ഒമാനും ഇന്ത്യയും സഹകരണത്തിനൊരുങ്ങുന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മ​വാ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹി​രാ​കാ​ശ, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ ചർച്ച ചെയ്തു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ഇരുവരും കൂടിക്കാഴ്ചയിൽ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​ക്കു​ള്ള ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​മ​ർ അ​ൽ ഷി​ധാ​നിയും മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ പ​രി​പാ​ടി​യി​ൽ ഒ​മാ​നെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ ഐ.​എ​സ്.​ആ​ർ.​ഒ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ ആ​സ്ഥാ​ന​ത്തേ​ക്ക് അ​റ​ബ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യത്​.

ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2018ൽ ​ഒ​മാ​നും ഇ​ന്ത്യ​യും ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു.
പി​ന്നീ​ട് ഇ​ന്ത്യ​ൻ കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച​തോ​ടെ, ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ​ഹാ​യം തേ​ടാ​നു​ള്ള വാ​തി​ലു​ക​ൾ ഒ​മാ​നി​ന് തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഒ​മാ​നി​ൽ​നി​ന്നു​ള്ള ഒ​രു പ്ര​തി​നി​ധി​സം​ഘം ഐ.​എ​സ്.​ആ​ർ.​ഒ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ഹി​രാ​കാ​ശ പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​ൻ വി​ഷ​ൻ 2040ന് ​അ​നു​സൃ​ത​മാ​യി, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ൽ പ​ര്യ​വേ​ക്ഷ​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ഒ​മാ​ൻ. കൂ​ടാ​തെ ഉ​ട​ൻ ഒ​രു​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള അ​ഭി​ലാ​ഷ​ത്തി​ലു​മാ​ണു​​ള്ള​ത്.