ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത് 1500 കിലോഗ്രാമിലധികം പഴകിയ ഭക്ഷ്യ വസ്തുക്കൾ. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിക്ക് കീഴിലെ ബൗഷറിൽ നിന്നുമാണ് ഇത്രയും വലിയ അളവിൽ ഉപയോഗ ശൂന്യമായതും പഴകിയതുമായ ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്. ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മസ്ക്കറ്റിലെ മറ്റ് മേഖലകളിലും പരിശോധന തുടരും.
Home Uncategorized ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് : പിടികൂടിയത് 1500 കിലോയിലധികം ഭക്ഷ്യ വസ്തുക്കൾ