ഒമാൻ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 40 ലക്ഷത്തിലധികം പേർ

മസ്‌കറ്റ്: ഏപ്രിൽ അവസാനം വരെ സുൽത്താനേറ്റ് ഓഫ് ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 40 ലക്ഷം കടന്നു. ഇത് 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 81 ശതമാനത്തിന്റെ വർധനവാണ്. സുൽത്താനേറ്റിലെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 2023 ഏപ്രിൽ അവസാനം വരെ 81 ശതമാനം വർദ്ധിച്ചു, 4,209,846 രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി.

2023 ഏപ്രിൽ അവസാനത്തോടെ മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം 3,792,212 ആണ്, 2022 ഏപ്രിൽ അവസാനം വരെ 1,984,428 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 91.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സലാല വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 36.8 ശതമാനം വർധിച്ച് 390,355 യാത്രക്കാരിലെത്തി.

സൊഹാർ വിമാനത്താവളം വഴി 86 വിമാനങ്ങളിലായി 5,669 യാത്രക്കാർ എത്തിയപ്പോൾ 204 വിമാനങ്ങളിലായി 21,610 പേർ ദുക്മ് എയർപോർട്ട് വഴി യാത്ര ചെയ്തു.