ലോകത്തിലെ ആദ്യത്തെ ദ്രവീകൃത ഹൈഡ്രജൻ കപ്പൽ “സുയിസോ ഫ്രോണ്ടിയർ” ഒമാനിലെത്തി

മസ്‌കറ്റ്: ലോകത്തിലെ ആദ്യ ദ്രവീകൃത ഹൈഡ്രജൻ കാരിയർ കപ്പൽ “സുയിസോ ഫ്രോണ്ടിയർ” ഒമാൻ സുൽത്താനേറ്റിലെത്തി. ജാപ്പനീസ് ടാങ്കറിന്റെ മിഡിൽ ഈസ്റ്റിലെ പ്രാദേശിക പര്യടനത്തിന്റെ ഭാഗമായാണ് കപ്പൽ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയത്.

ഹൈഡ്രജൻ, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലെ ഉദ്യോഗസ്ഥർക്കൊപ്പം ഊർജ, ധാതു മന്ത്രി സലിം നാസർ അൽ ഔഫ് കപ്പലിൽ സന്ദർശനം നടത്തി. ഹൈഡ്രജൻ ട്രാൻസ്ഫർ കൺട്രോൾ റൂമിലും അവർ പര്യടനം നടത്തി. അത് അത്യാധുനിക റിയാലിറ്റി സാങ്കേതികവിദ്യയാലാണ് പ്രവർത്തിക്കുന്നത്. ഗതാഗത പദ്ധതികളുടെ സാമ്പത്തിക ശേഷി പ്രകടമാക്കുന്നതിനൊപ്പം, വാണിജ്യപരമായി ലാഭകരമായ ദ്രാവക ഹൈഡ്രജൻ ഗതാഗതത്തിനുള്ള സാഹചര്യങ്ങളും ഈ പുതിയ സവിശേഷതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈഡ്രജനെ കടത്തിവിടുന്നതിനുള്ള കഴിവുകളും കാരിയർ നേരിടുന്ന വെല്ലുവിളികളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് അൽ ഔഫി പറഞ്ഞു. അതോടൊപ്പം വരാനിരിക്കുന്ന ഘട്ടത്തിൽ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആവശ്യം നിറവേറ്റുന്നതിനായി ഭീമൻ ഹൈഡ്രജൻ കാരിയറുകൾ നിർമ്മിക്കുന്നതിനുള്ള കമ്പനിയുടെ ഭാവി പദ്ധതികൾ അവലോകനം ചെയ്യാനും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു.

അതേസമയം ഹൈഡ്രജൻ ഫീൽഡിൽ ഒമാൻ ഒരുപാട് മുന്നേറിയിട്ടുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകാൻ ഒമാൻ ശ്രമിക്കുന്നുണ്ടെന്നും പ്രാദേശിക വ്യവസായങ്ങളിൽ വാതകത്തിന് പകരമായി ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.