പുതിയ അധ്യയന വർഷത്തിൽ ഒമാനിലെ സ്‌കൂളുകളിലെത്തിയത് 780,000-ത്തിലധികം വിദ്യാർത്ഥികൾ

മസ്‌കറ്റ്: 2023/2024 അധ്യയന വർഷത്തിൽ ഒമാനിലെ വിവിധ വിദ്യാഭ്യാസ ഡയറക്ടറേറ്റുകളിലായി 782,818 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ എത്തിയത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ 304,913 കുട്ടികളും 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ 261,804 കുട്ടികളും 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ 120,101 കുട്ടികളുമാണ് ചേർന്നിട്ടുള്ളത്.

ഒന്നാം ക്ലാസിൽ പുതുതായി 76,724 വിദ്യാർഥികൾ എത്തിയപ്പോൾ സ്പെഷ്യൽ എജ്യുക്കേഷനിൽ 1,769 വിദ്യാർഥികളാണ് ചേർന്നത്. ആദ്യ സൈക്കിളിൽ 356 സ്കൂളുകളും, രണ്ടാമത്തേതിന് 68 സ്കൂളുകളും, 9 മുതൽ 12 വരെ ക്ലാസുകളിൽ 121 സ്കൂളുകളും, 11 മുതൽ 12 വരെ ക്ലാസുകളിൽ 25 സ്കൂളുകളും, രാവിലെയും വൈകുന്നേരവും ഷിഫ്റ്റിൽ തുറക്കുന്ന സ്കൂളുകളിൽ 700 സ്കൂളുകളും ഉൾപ്പെടെ 1,270 സ്കൂളുകളിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. ആകെ 133 സ്കൂളുകളാണ് രാത്രികാല ഷിഫ്റ്റിൽ പ്രവർത്തിക്കുന്നത്, അതേസമയം 29 പുതിയ സ്കൂളുകളാണ് ആരംഭിച്ചത്.