ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങളിൽ കുറവ് രേഖപ്പെടുത്തി

മ​സ്ക​ത്ത്​: ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി (സി.​എം.​എ) പു​റ​ത്തി​റ​ക്കി​യ റിപ്പോർട്ടിലാണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. 2023-ന്റെ ആ​ദ്യ പ​കു​തി​യി​ൽ 37,000 ട്രാ​ഫി​ക് അപകടങ്ങളാണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തി​ൽ 7,763 ഗു​രു​ത​ര​വും 29,600 ചെ​റി​യ അ​പ​ക​ട​ങ്ങ​ളുമാണെന്ന് അധികൃതർ അറിയിച്ചു. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 1.7 ശ​ത​മാ​നം കുറവാണ്​ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2022ൻറെ ആ​ദ്യ പ​കു​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി 13.9 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത്​ 11.7 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 44,000 ക്ലെ​യി​മു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത്​ ഏ​ക​ദേ​ശം 41,000 ആ​യി. ചെ​റി​യ അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 30,000 ക്ലെ​യി​മു​ക​ളാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.