2050-ഓടെ ഒമാനിൽ ഒന്നേകാൽ ലക്ഷം പേർക്ക് ഡിമെൻഷ്യ ബാധിക്കാൻ സാധ്യതയെന്ന് നിരീക്ഷണം

മസ്‌കറ്റ്: 2050ഓടെ ഒമാനിൽ 124,800 പേർ മറവിരോഗത്തിന്റെ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ അൽഷിമേഴ്‌സ് സൊസൈറ്റിയും അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലും (എഡിഐ) അറിയിച്ചു.

കേവലം 12 മുൻകരുതലിലൂടെ ഏകദേശം 40% ഡിമെൻഷ്യ കേസുകളും കുറയ്ക്കുകയോ തടയുകയോ ചെയ്യാമെന്നും ഒമാൻ അൽഷിമേഴ്‌സ് സൊസൈറ്റിയും അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലും (എഡിഐ) വ്യക്തമാക്കി.

അതേസമയം നൂതന ചികിത്സ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അപകടസാധ്യത കുറയ്ക്കുന്നത് ഇപ്പോഴും ഏറ്റവും ഫലപ്രദമായ പ്രതിരോധ നടപടിയാണ് എന്നും ഒമാൻ അൽഷിമേഴ്‌സ് സൊസൈറ്റിയും അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലും (എഡിഐ) മുന്നറിയിപ്പ് നൽകുന്നു.