10 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു

ഒമാനിൽ 10 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരൻമാർക്കും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു. റോയൽ ഒമാൻ പൊലീസ്, സിവിൽ സ്റ്റാറ്റസ് നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സുൽത്താനേറ്റിലെ 10 വയസിന് മുകളിൽ പ്രായമുള്ള സ്വദേശികൾക്ക് ഐഡി കാർഡും, പ്രവാസികൾക്ക് റെസിഡന്റ് കാർഡും നിർബന്ധമാണ്. കുട്ടിക്ക് 10 വയസ്സ് തികയുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസി കാർഡ് എടുക്കണം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത  സാഹചര്യത്തിൽ ഓരോ മാസവും OMR 5 വരെ പിഴ ചുമത്തും. നിലവിലുള്ള റെസിഡൻസി കാർഡ് പുതുക്കുന്നതിന് 5 റിയാലും, നഷ്ടപ്പെട്ടവ മാറ്റി എടുക്കുന്നതിന് 10 റിയലുമാകും ചെലവാകുക.