ഖരീഫ് സീസണിൽ സലാലയിലെ എയർ ട്രാഫിക്കിൽ 29% ന്റെ വർധനവ്

മസ്‌കറ്റ്: ഈ വർഷത്തെ ഖരീഫ് സീസണിൽ സലാല എയർപോർട്ട് എയർ ട്രാഫിക്കിൽ 29% ഉം യാത്രക്കാരുടെ എണ്ണത്തിൽ 34.4% വളർച്ചയും രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസത്തിൽ 3,168 വിമാനങ്ങളാണ് ഇതുവഴി യാത്ര ചെയ്തത്. 2022 ലെ ഇതേ കാലയളവിൽ 2,455 വിമാനങ്ങളാണ് യാത്ര ചെയ്തത്.

സലാല എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 34 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി, ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 471,911 യാത്രക്കാരാണ് സലാല എയർപോർട്ടിലൂടെ യാത്ര ചെയ്തത്. 2022 ൽ ഇതേ കാലയളവിൽ 351,109 യാത്രക്കാരാണ് സലാല എയർപോർട്ടിലൂടെ യാത്ര ചെയ്തത് .

നിലവിൽ, 10 ഗൾഫ്, ഏഷ്യൻ എയർലൈനുകൾ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നഗരങ്ങൾ, ഇന്ത്യയിലെ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ, പാകിസ്ഥാനിലെ ലാഹോർ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് സലാല എയർപോർട്ടിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്.