യൂണിവേഴ്സിറ്റി ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു

മസ്‌കത്ത്: സീബ് വിലായത്തിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി ഇരട്ടപ്പാത കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്ന് നൽകി.
യൂണിവേഴ്‌സിറ്റി ഇരട്ടപ്പാതയ്ക്ക് 3.5 കിലോമീറ്റർ നീളമുണ്ട്. ഓരോ ദിശയിലും രണ്ട് പാതകളുണ്ട്. ഒരു പുതിയ കവല, ബോക്‌സ് ഫെറികൾ, പാതകൾ എന്നിവ പുതുതായി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് ഉണ്ടായിരുന്ന റൗണ്ട് എബൗട്ടിന്റെ സ്ഥാനത്ത് ട്രാഫിക് ലൈറ്റുകളുള്ള നാല്-വഴി കവല എന്നിവയും പുതുതായി നിർമ്മിച്ചതിൽ ഉൾപ്പെടുന്നു.