അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു

മസ്‌കത്ത് – അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പെയ്‌നിന് പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ‘മദയ്ൻ’ തുടക്കമിട്ടു. വ്യവസായ കേന്ദ്രത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി ആരംഭിച്ചത്.

റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചതായി മദയ്ൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യവസായ കേന്ദ്രം നവീകരിക്കാനും വികസിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും ഈ നടപടി ലക്ഷ്യമിടുന്നു.

അതേസമയം വാഹനം നീക്കം ചെയ്യുന്നതിനിടയിൽ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് സ്ഥാപനം മുന്നറിയിപ്പ് നൽകി.