ഒ​മാ​നി ടാ​ക്സി ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശങ്ങൾ പുറത്തിറക്കി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: ഒ​മാ​നി ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശങ്ങൾ പുറത്തിറക്കി. 2016ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തിറക്കിയത്. ഇ​ത​നു​സ​രി​ച്ച് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കി​ട്ടി മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മാ​ണ് ടാ​ക്സി ഓ​ടി​ക്കാ​ൻ സാധിക്കുക. കൂടാതെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 600 റി​യാ​ലി​ൽ താ​ഴെ മാ​സ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പാ​ർ​ട്ട് ടൈ​മാ​യി ടാ​ക്സി ഓ​ടി​ക്കാ​ൻ ക​ഴി​യു​ക. ടാ​ക്സി ഓ​ടി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 21 വ​യ​സ്സും കൂ​ടി​യ പ്രാ​യം 60 വ​യ​സ്സുമാണ്.

ടാ​ക്സി ഓ​ടി​ക്കാ​ൻ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മെന്ന് മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ​നി​ന്ന് ലഭിക്കുന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് 60 വ​യ​സ്സി​ന് ശേ​ഷം ഒ​രു വ​ർ​ഷം കൂ​ടി അ​ധി​കം ടാക്സി ഓടിക്കാവുന്നതാണ്. വി​മാ​ന​ത്താ​വ​ളം, തു​റ​മു​ഖം, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ഏ​ഴ് വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടാ​ൻ പാ​ടി​ല്ല. പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം പ​ത്ത് വ​ർ​ഷ​ത്തി​ൽ കൂ​ടാ​നും പാ​ടി​ല്ല. എ​ല്ലാ ടാ​ക്സി ഓ​ടി​ക്കു​ന്ന​വ​രും അ​ടു​ത്ത വ​ർ​ഷം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു​മു​മ്പ് മേ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രി​ക്ക​ണം.

പൊ​തു ഗ​താ​ഗ​ത സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ൾ​ക്ക് ആ​പ്പു​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ൻറെ ഭാ​ഗ​മാ​യി അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ൽ ടൂ​റി​സ്റ്റ് കോം​പ്ല​ക്സു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും കൊ​മേ​ഴ്സ്യ​ൽ സെ​ൻറ​റു​ക​ളി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ൾ​ക്ക് കൂ​ടി ആ​പ്പു​ക​ർ ന​ട​പ്പാ​ക്കും.