ദോ​​ഫാ​​ർ, അ​​ൽ​​വു​​സ്ത മേഖലകളിൽ തേജ് ചു​​ഴ​​ലി​​ക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തു​​ട​​ങ്ങി

മ​​സ്ക​​ത്ത്​: ദോ​​ഫാ​​ർ, അ​​ൽ​​വു​​സ്ത മേഖലകളിൽ തേജ് ചു​​ഴ​​ലി​​ക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തു​​ട​​ങ്ങി. ക​​ന​​ത്ത കാ​​റ്റും മ​​ഴ​​യു​​മാ​​ണ്​ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. സ​ദാ, മി​ർ​ബാ​ത്ത്, ഹ​ദ്ബീ​ൻ, ഹാ​സി​ക്, ജൗ​ഫ, സൗ​ബ്, റ​ഖ്യു​ത്, സ​ലാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ​​നേ​രീ​യ​തോ​തി​ൽ തു​ട​ങ്ങി​യ മ​ഴ അ​ർ​ധ രാ​ത്രി​യൊ​ടെ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യാ​യി​രു​ന്നു.

കാ​​റ്റി​​ന്‍റെ കേ​​ന്ദ്രം ഒ​​മാ​​ൻ തീ​​ര​​ത്തു​​നി​​ന്ന് 450 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ്. ഇ​​തു​​മാ​​യി രൂ​​പ​​പ്പെ​​ട്ട മ​​ഴ​​മേ​​ഘ​​ങ്ങ​​ൾ ദോ​​ഫാ​​ർ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ലെ സ​​ദാ വി​​ലാ​​യ​​ത്തി​​ൽ​​നി​​ന്ന്​ 140 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ്​ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. പ​​ടി​​ഞ്ഞാ​​റ്-​​വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ് ദി​​ശ​​യി​​ൽ ദോ​​ഫാ​​ർ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ന്റെ​​യും യ​​മ​​നി​​ലെ അ​​ൽ മ​​ഹ്‌​​റ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ന്റെ​​യും തീ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ചു​​ഴ​​ലി​​ക്കാ​​റ്റ്​ നീ​​ങ്ങു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണെ​​ന്ന്​ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് നൽകിയിരുന്നു. ഞാ​​യ​​റാ​​ഴ്ച വൈ​​കീ​​ട്ട് നാ​​ലോ​​ടെ ക​​രു​​ത്താ​​ർ​​ജി​​ച്ച കാ​​റ്റ്​ (കാ​​റ്റ​​ഗ​​റി നാ​​ല്) അ​​തി​​ശ​​ക്​​​തി​​യോ​​ടെ​​യാ​​ണ്​ ഒ​​മാ​​ൻ-​​യ​​മ​​ൻ തീ​​ര​​ത്തേ​​ക്ക്​ നീ​​ങ്ങി​​യ​​ത്.

എന്നാൽ തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ ശ​​ക്​​​തി കു​​റ​​ഞ്ഞ്​ കാ​​റ്റ​​ഗ​​റി മൂ​​ന്നി​​ലേ​​ക്ക് മാ​​റു​​ക​​യും ചെ​​യ്തു. കാ​​റ്റ്​ ദു​​ർ​​ബ​​ല​​മാ​​യി (കാ​​റ്റ​​ഗ​​റി ഒ​​ന്ന്) ചൊ​​വ്വാ​​ഴ്​​​ച​​യോ​​ടെ യ​​മ​​ൻ തീ​​രം തൊ​​ടു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ദോ​​ഫാ​​ർ, അ​​ൽ​​വു​​സ്​​​ത ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ളി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യും ചൊ​​വ്വാ​​ഴ്ച​​യും ക​​ന​​ത്ത കാ​​റ്റും മ​​ഴ​​യും ​തു​​ട​​രും. വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ലാ​​യി 50മു​​ത​​ൽ 150 മി.​​മീ​​റ്റ​​ർ​​വ​​രെ മ​​ഴ ല​​ഭി​​ച്ചേ​​ക്കു​​മെ​​ന്ന്​ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു. വാ​​ദി​​ക​​ൾ നി​​റ​​ഞ്ഞൊ​​ഴു​​കും. മ​​ണി​​ക്കൂ​​റി​​ൽ 46മു​​ത​​ൽ 64 കി.​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​യി​​രി​​ക്കും കാ​​റ്റി​​ന്‍റെ വേ​​ഗം. ക​​ട​​ൽ പ്ര​​ക്ഷു​​ബ്​​​ധ​​മാ​​കും. തി​​ര​​മാ​​ല​​ക​​ൾ നാ​​ല്​ മു​​ത​​ൽ ഏ​​ഴ്​ മീ​​റ്റ​​ർ​​വ​​രെ ഉ​​യ​​ർ​​ന്നേ​​ക്കും. 74മു​​ത​​ൽ 129 കി.​​മീ വേ​​ഗ​​ത്തി​​ലാ​​യി​​രി​​ക്കും കാ​​റ്റ്​ വീ​​ശു​​ക. 200മു​​ത​​ൽ 500 മി.​​മീ​​റ്റ​​ർ​​വ​​രെ മ​​ഴ ല​​ഭി​​ച്ചേ​​ക്കും. വാ​​ദി​​ക​​ൾ ക​​വി​​ഞ്ഞൊ​​ഴു​​കും. അ​​റ​​ബി​​ക്ക​​ട​​ലി​​ന്‍റെ തീ​​ര​​ങ്ങ​​ളി​​ൽ തി​​ര​​മാ​​ല​​ക​​ൾ ആ​​റ്​​ മു​​ത​​ൽ 12​ മീ​​റ്റ​​ർ​​വ​​രെ ഉ​​യ​​ർ​​ന്നേ​​ക്കു​​മെ​​ന്നും സി.​​എ.​​എ മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.