‘തേജ്’ കാറ്റഗറി 1 ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറി: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ‘തേജ്’ കാറ്റഗറി 2 ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ നിന്ന് കാറ്റഗറി 1 ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തേജിന്റെ ഉഷ്ണമേഖലാ അവസ്ഥ ക്രമേണ ദുർബലമാവുകയും അത് ഒരു ഫസ്റ്റ് ക്ലാസ് ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറിയതായും അടുത്ത 12 മണിക്കൂറിനുള്ളിൽ സാധാ കൊടുങ്കാറ്റായി കുറയാനുള്ള സാധ്യതയും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സലാല നഗരത്തിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിന്റെ വേഗത 82-64 നോട്ടുകളാണെന്നും ദോഫാർ ഗവർണറേറ്റിന്റെയും യെമന്റെയും തീരങ്ങളിലേക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറാണ് തേജിന്റെ പ്രതീക്ഷിക്കുന്ന ദിശയെന്നും നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.