ഒ​മാ​നിൽ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ഴ​യ്ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്: ഒമാനിൽ പു​തി​യ ന്യൂ​ന​മ​ർ​ദം ഞാ​യ​റാ​ഴ്ച മു​ത​ൽ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യുള്ളതായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റ​യി​ച്ചു. തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​റി​ൽ ദോ​ഫാ​റി​ലും അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ദോ​ഫാ​റി​ലെ ദ​ല്‍ഖൂ​ത്ത് വി​ലാ​യ​ത്തി​ലാ​ണ്-236.3 മി​ല്ലി​മീ​റ്റ​ര്‍. കു​റ​ഞ്ഞ മ​ഴ ല​ഭി​ച്ച​തും ദോ​ഫാ​റി​ലെ സെ​യ്ഖി​ല്‍ ആ​യി​രു​ന്നു. 37.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.