ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

മുസന്ദം, ബുറൈമി, നോർത്ത് ബത്തിന, സൗത്ത് ബത്തിന, ദാഹിറ, ദഖ്‌ലിയ, മസ്‌കറ്റ്, നോർത്ത് ശർഖിയ, സൗത്ത് ശർഖിയ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പ്രവചനങ്ങളുടെ വെളിച്ചത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു. താഴ്ന്ന പ്രദേശങ്ങളിലേക്കും വാടികളിലേക്കും പോകരുതെന്നും നീന്തുകയോ ജലാശയങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.