ഒമാനിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ

എല്ലാ യാത്രക്കാരും ഒമാൻ അംഗീകരിച്ചിട്ടുള്ള 9 വാക്സിനുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് വാക്സിൻ എടുത്ത് 14 ദിവസത്തിന് ശേഷം മാത്രമേ യാത്ര പുറപ്പെടാൻ പാടുള്ളു.

യാത്ര പുറപ്പെടുന്നതിന് മുൻപോ ഒമാനിൽ എത്തിയതിന് ശേഷമോ കോവിഡ് പരിശോധന നടത്തണം. യാത്ര വേളയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല. അതല്ലെങ്കിൽ ഒമാനിലെത്തി പരിശോധന നടത്തി റിസൾട്ട് വരുന്നത് വരെ നിരീക്ഷണത്തിൽ തുടരേണ്ടി വരും.

ഒമാനിൽ എത്തുന്നതിനും 72 മണിക്കൂറിനുള്ളിൽ എടുത്ത ടെസ്റ്റ് റിപ്പോർട്ട് ആണ് ഹാജരാക്കേണ്ടത്.

യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ www.covid19.emushrif.gov.om. എന്ന വെബ്സൈറ്റിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.