ഒമാനിൽ ഇരുപതിലധികം പ്രവാസികൾക്ക് പൗരത്വം അനുവദിച്ചു

സുൽത്താനേറ്റിൽ പുതിയതായി 22 പ്രവാസികൾക്ക് കൂടി ഒമാൻ പൗരത്വം നൽകി. സുൽത്താൻ ഹൈതം ബിൻ തരിഖാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹിക – വ്യാവസായിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയവർക്കാണ് അംഗീകാരം. രാജകീയ ഉത്തരവ് 63/2021 പ്രകാരമാണ് പൗരത്വം അനുവദിച്ചിരിക്കുന്നത്. ഇവർക്ക് ഒമാൻ പൗരൻമാരായി രാജ്യത്ത് തുടരാവുന്നതാണ്. ഒമാൻ പാസ്പോർട്ട് ഉപയോഗിക്കുവാനും ഇവർക്ക് അവസരം ലഭിക്കും.