ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രിയും പുതിയതായി സ്ഥാനമേറ്റെമെടുത്ത ഇന്ത്യൻ സ്ഥാനപതിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ വെച്ചാണ് മന്ത്രി സയ്ദ് ബദ്ർ ഹമദ് അൽ ബുസൈധിയും അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും തന്റെ പ്രവർത്തന മേഖലയിൽ മികവ് പുലർത്തുവാനും സ്ഥാനപതിക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.