സ​ലാം എ​യ​റി​ൻറെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ

മ​സ്ക​ത്ത്: ഒ​മാ​ൻറെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ൻറെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ ആരംഭിക്കും. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സു​ക​ളാ​ണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇ​തി​ന​കം തന്നെ ടി​ക്ക​റ്റ്​ ബു​ക്കി​ങ് ആരംഭിച്ചിട്ടുണ്ട്.​​ ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​ നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25നാണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തുന്നത്.

ശ​രാ​ശ​രി 42 റി​യാ​ലാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കാ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 20 കി​ലോ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. 10 റി​യാ​ൽ അ​ധി​കം ന​ൽ​കി​യാ​ൽ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജ്​​ 30 കി​ലോ ആ​ക്കി ഉ​യ​ർ​ത്താ​നും സാ​ധി​ക്കും. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യി​ൽ 60 റി​യാ​ലി​ന്​ മു​ക​ളി​ലാ​യി ടി​ക്ക​റ്റ്​ ​ നി​ര​ക്ക്​ ഉ​യ​രു​ന്നു​ണ്ട്. മാ​ർ​ച്ചി​ൽ 80 റി​യാ​ലാ​യും വ​ർ​ധി​ക്കു​ന്നു​ണ്ട്.​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്. പു​ല​ർ​ച്ച 4.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 6.30ന്​ ​മ​സ്ക​ത്തി​ൽ എ​ത്തും.